
തിരുവനന്തപുരം: മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ 23-ാമത് അലുമ്നി മീറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു. കോളേജ് ചെയർമാൻ ജി.മോഹൻദാസ്, ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ്, മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ കൃഷ്ണമോഹൻ, ഡോ.ഗിരീഷ് ബൈജു എന്നിവർ സംസാരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവരും സ്റ്റാർട്ട്അപ്പ് ബിസിനസ് നടത്തുന്നവരും രാജ്യത്തിനകത്ത് വിവിധ ഐ.ടി കമ്പനികളിലും കേരളത്തിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക് തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവരുമായ അഞ്ഞൂറോളം പൂർവ വിദ്യാർത്ഥികൾ അലുമ്നി മീറ്റിൽ പങ്കെടുത്തു.
ഫോട്ടോ:
മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ നടത്തിയ അലുമ്നി മീറ്റിൽ മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ കൃഷ്ണമോഹൻ സംസാരിക്കുന്നു.കോളേജ് ചെയർമാൻ ജി.മോഹൻദാസ്, ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ്, ഡോ.ആശാലത തമ്പുരാൻ, ഡോ.ഗിരീഷ് ബൈജു, ഡോ.ഗോപകുമാർ, ഡോ.ദാസ് ഗുപ്ത, പ്രൊഫ.മുരളീധരൻ എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |