തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര പ്രക്ഷോഭ യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും. ജനുവരി 25നാണ് കണ്ണൂരിൽ നിന്നും ഐ.എ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണഗോപാൽ എം.പി മലയോര സമരയാത്ര ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ 10ന് പാലോട് ജംഗ്ഷനിൽ എത്തിച്ചേരുന്ന ജാഥയോടനുബന്ധിച്ചുള്ള സമ്മേളനം മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരിയിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി,യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, പി.ജെ.ജോസഫ്,അനൂപ് ജേക്കബ്,ഷിബുബേബിജോൺ,സി.പി.ജോൺ,മാണി സി.കാപ്പൻ, രാജൻബാബു,കെ.ദേവരാജൻ,രാജേന്ദ്രൻ വെള്ളപാല,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ,കൺവീനർ ബീമാപ്പള്ളി റഷീദ്,നെയ്യാറ്റിൻകര സനൽ,ആനാട് ജയൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |