
നെയ്യാറ്റിൻകര: മാരായമുട്ടം ഹൈസ്കൂളിലെ 1988ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഘടനയായ സ്നേഹക്കൂടിന്റെ അഞ്ചാം വാർഷികവും പുതുവത്സര ക്രിസ്മസ് ആഘോഷവും നടന്നു. അംഗങ്ങളുടെ കലാപരിപാടികൾ, ചർച്ചകൾ, ഭക്ഷണം എന്നിവ സംഘടിപ്പിച്ചു. സ്റ്റീഫൻ സ്വാഗതം പറഞ്ഞു.കെ.കെ.അജയകുമാർ അദ്ധ്യക്ഷനായിരുന്നു.രാധാമണി മൺമറഞ്ഞു പോയവരെ അനുസ്മരിച്ചു.സെക്രട്ടറി ചായ്ക്കോട്ട്കോണം സാബു റിപ്പോർട്ട് അവതരിപ്പിച്ചു.മാരായമുട്ടം ശ്രീജ നന്ദി പറഞ്ഞു.സ്നേഹക്കൂടിന്റെ പുതിയ കൺവീനറായി കീഴാറൂർ അജയനെയും ജോയിന്റ് കൺവീനർമാരായി ശ്രീജയെയും ചന്ദ്രചൂഡനെയും കൂടാതെ പത്ത് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |