
പാലോട്:പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്രയുടെ വിളംബരം അറിയിച്ച് കൊണ്ട് മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ നേതൃത്വം നൽകുന്ന നെടുമങ്ങാട് താലൂക്കുതല വാഹന പ്രചാരണ ജാഥയ്ക്ക് തെന്നൂരിൽ സ്വീകരണം നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് സുധീർഷ പാലോട്, ഡി.സി.സി ജനറൽ സെക്രട്ടറി ഡി.രഘുനാഥൻ നായർ ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നന്ദിയോട് ബി.സുശീലൻ,മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇടവം ഖാലിദ് ,ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി,കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ റസിയ അൻസർ,നജീം പെരിങ്ങമ്മല ,ശ്യാംകുമാർ ഷിനു,തെന്നൂർ സന്തോഷ്, വാർഡ് പ്രസിഡന്റ് ഹാഷിം തെന്നൂർ,സജീർ ഖാൻ,ഭുവനചന്ദ്രൻ,കൊച്ചുവിള അൻസാരി,ഇല്യാസ് കുഞ്ഞ്,സൈഫുദീൻ,എ.ആർ.സജിം,ലിൻസ ബദർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |