
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മണ്ണന്തല യൂണിറ്റിന്റെ 33-ാം വാർഷികസമ്മേളനവും കുടുംബസംഗമവും പെൻഷൻ ഭവനിൽ ജില്ലാ സെക്രട്ടറി ജി.അജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ.എസ്,ശിവദാസൻ.ജി,ഉത്തമൻ,എൻ.കൃഷ്ണൻ കുട്ടി,ആർ.ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.രാജശേഖരൻ നായർ(പ്രസിഡന്റ്), ജെ.ബിൻഗ്ലിവിൻ(സെക്രട്ടറി), പി.ആർ.രഘു(സെക്രട്ടറി) എന്നിവരുൾപ്പെടെ 21 അംഗ കമ്മിറ്റിയെയും 32 അംഗ ബ്ലോക്ക് കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |