കുളത്തൂർ: കുളത്തൂർ തമ്പുരാൻമുക്കിൽ നാട്ടുകാർ തടഞ്ഞ ലോറിയിലുണ്ടായിരുന്നത് കടത്തിക്കൊണ്ടുവന്ന 292 ചാക്ക് റേഷനരിയെന്ന് പൊലീസ്. സംഭവത്തിൽ ഡ്രൈവർ കോട്ടുകാൻ ചപ്പാത്ത്,ചൊവ്വര,കുഴിവിള വീട്ടിൽ ബിജുമോ (61)നെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി 10ഓടെയാണ് ആക്കുളം ദേശീയപാതയിൽ തമ്പുരാൻമുക്കിനു സമീപം എം.ജി.എം സ്കൂളിന് മുന്നിലായിരുന്നു സംഭവം. സംശയകരമായ നിലയിൽ കണ്ടെത്തിയ അരിലോറി നാട്ടുകാർ തടഞ്ഞു. റേഷനരിയാണെന്ന് സംശയംതോന്നിയതോടെ തുമ്പ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഡ്രൈവറെ ചോദ്യം ചെയ്തപ്പാേൾ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന അരിയാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അരിലോറിയേയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ഇന്നലെ താലൂക്ക് സപ്ലൈ ഓഫീസറെത്തി ലോറിയിൽ കടത്തിക്കൊണ്ടുവന്നത് റേഷനരിയാണെന്ന് കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |