
പാലോട്: 62-ാമത് പാലോട് മേളയ്ക്ക് 7ന് തുടക്കമാകും.വിജ്ഞാനപ്രദമായ സെമിനാറുകൾ,സമ്മേളനങ്ങൾ,കലാപരിപാടികൾ,കുട്ടികൾക്കുള്ള ചിത്രരചനാമത്സരങ്ങൾ,സംസ്ഥാനതല കബഡി, വോളിബാൾ ടൂർണമെന്റുകൾ,പുഷ്പ, ഫലസസ്യ പ്രദർശനവും വില്പനയും,നൂറിലധികം പ്രദർശന വിപണന സ്റ്റാളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്,കന്നുകാലിച്ചന്ത,ഫുഡ് ഫെസ്റ്റ് എന്നിവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
7ന് രാവിലെ 9ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. കലാകായിക മേള അടൂർ പ്രകാശ് എം.പിയും പുസ്തകമേള കോലിയക്കോട് കൃഷ്ണൻ നായരും ഉദ്ഘാടനം ചെയ്യും. രാത്രി 9ന് ഗാനമേള,8ന് വൈകിട്ട് 3ന് ശരീര സൗന്ദര്യ മത്സരം, വൈകിട്ട് 5ന് ഓലമെടയൽ മത്സരം.9ന് രാവിലെ 10ന് കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം,10.30ന് സെമിനാർ,വൈകിട്ട് 6ന് ട്രാക്ക് ഗാനമേള,രാത്രി 7ന് വടംവലി മത്സരം,10ന് രാവിലെ 10ന് നേത്ര പരിശോധനാക്യാമ്പ്,വൈകിട്ട് 5ന് വനിതാ അസംബ്ലി ഉദ്ഘാടനം കേരള സാക്ഷരതാ മിഷൻ സെക്രട്ടറി എ.ജി.ഒലീന,രാത്രി 9ന് കേരളനടനം,11ന് രാവിലെ 10ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്,വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
രാത്രി 9.30ന് നാടകം,12ന് രാവിലെ 10ന് ദന്തപരിശോധനാ ക്യാമ്പ്,രാത്രി 8 മുതൽ നാടകോത്സവം.13ന് രാവിലെ 10 മുതൽ കൃഷിയിടം കാർഷിക ക്വിസ്,ഉച്ചയ്ക്ക് 2 മുതൽ കാർഷിക സെമിനാർ,വൈകിട്ട് 5ന് കർഷകസംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാത്രി 9ന് നാടകം,14 ന് രാവിലെ 10ന് ക്യാൻസർ രോഗനിർണയ ക്യാമ്പ്,10.15ന് സെമിനാർ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് കാവ്യമേള.മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. രാത്രി 9 ന് ഫോക്മെഗാ നൈറ്റ്,15ന് രാവിലെ 10ന് സെമിനാർ വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് യുവജന സമ്മേളനം എ.എ.റഹിം എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് കുട്ടികളുടെ കലോത്സവം, 16ന് രാവിലെ 10ന് ശിശുരോഗ നിർണയ ക്യാമ്പ്,വൈകിട്ട് 6ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രാത്രി 9ന് ലൈവ് മ്യൂസിക്കൽ ഷോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |