
വിഴിഞ്ഞം: ബൈക്ക് തടഞ്ഞുനിറുത്തി യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ബൈക്ക് യാത്രക്കാരായ വാഹനമോടിച്ച ചൊവ്വര സ്വദേശി അപ്പു (26),മലപ്പുറം ഇടപ്പാൾ സ്വദേശി വെങ്ങാനൂർ മുട്ടയ്ക്കാട് താമസിക്കുന്ന വിഷ്ണു.വി (31)എന്നിവർക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെ വലതു കൈക്ക് വെട്ടേറ്റു. സംഭവത്തിൽ കാക്കാമൂല സ്വദേശികളായ സച്ചു (25),സനു (25)എന്നിവരെ വിഴിഞ്ഞം പൊലീസ് പിടികൂടി.
മുക്കോല ബാറിൽ വച്ചുള്ള പരിചയത്തിൽ അപ്പുവിന്റെ വാഹനത്തിൽ വിഷ്ണു ലിഫ്റ്റ് ചോദിച്ചു കയറി. ചൊവ്വര ഭാഗത്തെത്തിയപ്പോൾ ഒരു സംഘം വാഹനം തടഞ്ഞ് അപ്പുവിനെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച വിഷ്ണുവിനെ സംഘം വെട്ടി. കൈയിലെ അസ്ഥിക്കും പൊട്ടലുണ്ട്. വാഹനവും അടിച്ചു തകർത്തു. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നും ഇരുമ്പ് കമ്പി,വെട്ടുകത്തി രണ്ട് വാഹനങ്ങൾ എന്നിവ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |