
ഉദിയൻകുളങ്ങര: പാറശാല കുഴിഞ്ഞാൻ വിളയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 4750 കിലോ റേഷൻ അരി പിടികൂടി. ഇന്നലെ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് റേഷനരി കടത്ത് നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് റേഷനരി പിടികൂടിയത്. കൂടാതെ കുഴിഞ്ഞവിളയിലെ ഫിടാ ട്രേഡേഴ്സിൽ നടത്തിയ പരിശോധനയിൽ
95 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരിയാണ് പിടികൂടിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളിൽ നിന്നെത്തിക്കുന്ന അരി, അതിർത്തി ഗോഡൗണുകളിൽ നിന്ന് ജില്ലയ്ക്ക് പുറത്തുള്ള വിവിധ കേന്ദ്രങ്ങളിലെത്തിച്ച് കമ്പനി മുദ്രകൾ പതിപ്പിച്ച് വിപണിയിൽ ഇറക്കുകയാണ്
പതിവ്. പിടിച്ചെടുത്ത അരി അമരവിളയിലെ സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്ക് കൈമാറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |