SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

വിഴിഞ്ഞത്ത് വികസനം,ഓട്ടോമോട്ടീവ് ഹബ്,തലസ്ഥാനത്തിന് തിളക്കം

തിരുവനന്തപുരം: രാജ്യത്തിനുതന്നെ മുതൽക്കൂട്ടാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രഖ്യാപനങ്ങളിൽ തിളങ്ങുകയാണ് തലസ്ഥാനവും. പ്രധാന ജലപാതയായ കോവളം ബേക്കൽ പദ്ധതിക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ മെഡിക്കൽ കോളേജ് ആശുപത്രി,​ആർ.സി.സി എന്നിവയ്ക്കും ഐ.ടി മേഖലയിൽ ടെക്നോപാർക്കിനും തുക വകയിരുത്തി.

ഓട്ടോമോട്ടീവ് ഹബ്

ഓട്ടോമോട്ടീവ് രംഗം വിപുലീകരണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഓട്ടോമോട്ടീവ് ഹബ്ബാക്കുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം.ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തൊഴിലവസരം സൃഷ്ടിക്കും.ഇതുകൂടാതെ വരുമാന വർദ്ധനയും ലക്ഷ്യമിടുന്നുണ്ട്. ഈ മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് പുതിയ കർമ്മപദ്ധതി തയ്യാറാക്കുന്നത്.

ഗ്രാഫിക്സ് പ്രോസസിംഗ്

യൂണിറ്റ് ക്ളസ്റ്റർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ആനിമേഷൻ,വിഷ്വൽ ഇഫക്ട്സ്,ഗെയിമിംഗ്,കോമിക്സ് മേഖലകളിൽ സംസ്ഥാനത്തെ പ്രധാന കേന്ദ്രമാക്കാനാണ് പുതിയ പദ്ധതി.ഇതിനായി തലസ്ഥാനത്ത് ലോകോത്തര നിലവാരത്തിൽ ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ് ക്ളസ്റ്റർ സ്ഥാപിക്കും.നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.ഇതിനായി 10 കോ‌ടി രൂപയാണ് വകയിരുത്തിയത്.

തലസ്ഥാനത്തെ മറ്റ്

വികസന പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് നഗരങ്ങളുടെ വികസന ആസൂത്രണത്തിന് മെട്രോ പോളിറ്റൻ പ്ലാനിംഗ് കമ്മിറ്റികൾ

വിഴിഞ്ഞം പഴയ തുറമുഖം ഉൾപ്പെടെ 12 തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി
തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് നഗരങ്ങളിലെ 48 റോഡുകളുടെ വികസനത്തിന് 5207.43 കോടി
ജി.വി.രാജ സ്‌പോർട്സ് സ്‌കൂൾ,കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ എന്നിവയ്ക്ക്14.50 കോടി
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ന്യൂറോ സയൻസിന്റെ(ഐക്കോൺസ്) തിരുവനന്തപുരം, ഷൊർണൂർ സെന്ററുകൾ - 7.34 കോടി
നെട്ടുകാൽത്തേരിയിൽ പുതിയ കാലിത്തീറ്റ ഫാം -10 കോടി
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് വ്യാപാര വാണിജ്യപ്രവർത്തനങ്ങൾക്കുള്ള ബിസിനസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 100 ഏക്കർ ഭൂമി വികസിപ്പിക്കും
ഡിജിറ്റൽ സയൻസ് പാർക്ക് - 212 കോടി
വലിയതുറ ഉൾപ്പെടെ രണ്ട് കടൽപ്പാലങ്ങളുടെ നവീകരണത്തിന് - 20 കോടി
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസത്തിനുമായി ട്രിഡയ്ക്ക് 7 കോടി
ടെക്‌നോപാർക്ക് വികസനം - 21 കോടി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹാർട്ട് ഫൗണ്ടേഷന്റെ കാത്ത് ലാബിന്10 കോടി
കേരള സർവകലാശാലയ്ക്ക് സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാൻ - 5 കോടി
അയ്യങ്കാളി ഹാൾ നവീകരണം - ഒരു കോടി
എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല -266.30 കോടി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി - 50 കോടി
തിരുവനന്തപുരം,തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ മോളിക്കുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾക്ക് - 2 കോടി
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ എൻ.എ.ബി.എൽ അക്രഡിറ്റേഷനും ഐ.എസ്.ഒ സർട്ടിഫിക്കേഷനും പുതിയ കെട്ടിടത്തിനും - 5 കോടി
കേരള സ്‌പെയ്സ് പാർക്ക് വികസനം നബാർഡ് വായ്പ ഉൾപ്പെടെ 52.50 കോടി
ഡിജിറ്റൽ ഓക്സ്‌ഫോർഡ് സർവകലാശാലകളുടെ സഹകരണ പദ്ധതി രണ്ട് കോടി
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം -2 കോടി

ലൈഫ്‌ സയൻസ്‌ പാർക്കിന്‌ - 16 കോടി
മെഡിക്കൽ ഡിവൈസസ്‌ പാർക്കിന്‌ 21.92 കോടി
കിൻഫ്ര ഫിലിം ആൻഡ്‌ വീഡിയോ പാർക്കിന്‌ 19.50 കോടി

കിൻഫ്രയ്ക്ക്‌ 346.31കോടി. മുൻവർഷത്തേക്കാൾ 22 കോടി അധികം

തിരുവനന്തപുരം ഉൾപ്പെടെയുള്ള മൃഗശാല കാഴ്ചബംഗ്ളാവ് പ്രവർത്തനം വികസനം - 28.30 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL