SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

ശാസ്താംതലയിൽ യുവതിയെ വെട്ടിയ പ്രതി റിമാൻഡിൽ

photo

നെയ്യാറ്റിൻകര: അതിയന്നൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. കൊടങ്ങാവിള, കോട്ടപ്പുറം, കരക്കാട്ടുവിള വീട്ടിൽ വിപിനെ(29,സച്ചു)യാണ് റിമാൻഡ് ചെയ്തത്. നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ അതിയന്നൂർ ശാസ്താംതല കുളവരമ്പു,പ്ലാൻമുടമ്പുപുത്തൻ വീട്ടിൽ സൂര്യഗായത്രി (28) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെട്ടാനുപയോഗിച്ച വെട്ടുകത്തി സൂര്യഗായത്രിയുടെ വീടിനടുത്തുനിന്നു പൊലീസ് കണ്ടെടുത്തി.

നെയ്യാറ്റിൻകര പൊലീസിന്റെ നേതൃത്വത്തിൽ അതിയന്നൂരിലെ ശാസ്താംതലയിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പുനടത്തി.

സൂര്യഗായത്രി തന്നൊടൊപ്പം താമസിക്കണമെന്ന് കൂലിപ്പണിക്കാരനായ വിപിൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൂര്യ അതിന് തയാറായില്ല. സംഭവദിവസം വിപിനെക്കൂടാതെ മറ്റൊരു സുഹൃത്തുകൂടി സൂര്യയുടെ വീട്ടിലുണ്ടെന്നറിഞ്ഞതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ സൂര്യയെ വിപിൻ തന്റെ ബൈക്കിൽ നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയുടെ മുന്നിൽ വച്ച് സൂര്യ ബോധരഹിതയായി റോഡിലേക്ക് വീണു. തുടർന്ന് വിപിൻ ബൈക്കുമായി കടന്നുകളഞ്ഞു. ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറും അന്യസംസ്ഥാന തൊഴിലാളിയും ചേർന്ന് യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രാഥമികശുശ്രൂഷ നൽകി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മാസങ്ങൾക്കു മുമ്പ് വിപിൻ സൂര്യയുടെ വീട്ടിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് നാട്ടുകാരാണ് കയർ അറുത്ത് വിപിനെ രക്ഷപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL