SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

വെഞ്ഞാറമൂട് സിഗ്നൽ ലൈറ്റ് അണഞ്ഞുതന്നെ

hi

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ട്രാ​ഫി​ക്ക് സി​ഗ്ന​ൽ ലൈ​റ്റിംഗ് സം​വി​ധാ​നം പ്രവർത്തന രഹിതമായിട്ട് ഒരു പതിറ്റാണ്ട് കഴിയുന്നു. 2012ൽ ​സ്ഥാ​പി​ച്ച സോ​ളാ​ർ പ​വേ​ർഡ് സി​ഗ്ന​ൽ ലൈ​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മായി കിടക്കുന്നത്. കെൽട്രോൺ കരാറെടുത്ത് കെ.എസ്.ടി.പി 12 ല​ക്ഷ​ത്തോ​ളം രൂ​പ​ ചെലവിട്ടാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെങ്കിലും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച് പ്ര​വ​ർത്ത​നം നി​ല​ച്ചു. എ​ന്നാൽ, അ​ന്ന് കേ​ടാ​യ സിഗ്നൽലൈറ്റ് വർഷങ്ങൾ ക​ഴി​ഞ്ഞി​ട്ടും ശ​രി​യാ​ക്കി പ്ര​വൃ​ത്തി​പ്പി​ക്കാൻ കെ​ൽ​ട്രോ​ണോ കെ.​എ​സ്.​ടി.​പി​യോ മുതിർന്നില്ല. ആറ്റിങ്ങൽ - നെടുമങ്ങാട് - കിളിമാനൂർ - തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനാണ് വെഞ്ഞാറമൂട്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇല്ലാത്തതുകൊണ്ട് ബസുകൾ ഈ ജംഗ്ഷനിലാണ് യുടേൺ എടുത്ത് തിരിയുന്നതും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബസിറങ്ങി വരുന്നതും കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സിഗ്നൽലൈറ്റ് ഇല്ലാത്തതിനാൽ നിലവിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊരിവെയിലത്തും മഴയത്തും പൊലീസുകാരാണ് നിൽക്കുന്നത്. അടിയന്തരമായി സിഗ്നൽലൈറ്റുകൾ പ്രവർത്തിപ്പിച്ച് ഗതാഗതക്കുരുക്കിന് അറുതിവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL