കാട്ടാക്കട: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ജില്ലയിലെ ഗ്രാമീണ മേഖലകളിലും പരാതികൾ കൂടുന്നു. കാട്ടാക്കട പൊലീസ് സബ് ഡിവിഷനിൽ നിരവധിപേരാണ് പരാതികളുമായി എത്തിയത്. ഇന്നലെമാത്രം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അഞ്ച് പരാതികളെത്തി. ഇതിൽ രണ്ടുകേസ് രജിസ്റ്റർ ചെയ്തു. അനന്ദുകൃഷ്ണൻ ഒന്നാം പ്രതിയും സീഡിന്റെ വെള്ളനാട് പഞ്ചായത്ത് കോ ഓർഡിനേറ്റർ രമ രണ്ടാം പ്രതിയുമാണ്. വെള്ളനാട് പഞ്ചായത്തിൽ നിന്നും ലഭിച്ച അഞ്ച് പരാതിയിൽ ഒരെണ്ണത്തിന് കേസെടുത്തത്. വരും ദിവസങ്ങളിൽ അന്വേഷണം നടത്തി ബാക്കി പരാതിയിന്മേൽ കേസെടുക്കുമെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ 3, മലയിൻകീഴ് 3,നരുവമൂട് 2,ആര്യനാട് 5,ആര്യങ്കോട് 36 എന്നിങ്ങനെയാണ് പരാതികൾ.
വിളപ്പിൽശാല,നെയ്യാർ ഡാം,മാറനല്ലൂർ സ്റ്റേഷൻ പരിധികളിലും നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല. പല പഞ്ചായത്തുകളിലും സീഡ് കോ- ഓർഡിനേറ്റർമാർ ഉപഭോക്താക്കൾ പരാതി നൽകാതിരിക്കാനും ശ്രമം നടത്തുണ്ടെന്നാണ് വിവരം. കേസായാൽ പണം കിട്ടില്ലെന്നും അല്ലെങ്കിൽ ഉടൻ വാഗ്ദാനം ചെയ്ത തുകയ്ക്കുള്ള വാഹനം ലഭിക്കുമെന്നുമാണ് ഇത്തരക്കാൻ ഉപഭോക്താക്കളോട് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |