
മുടപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടപ്പലം ഡിവിഷനിലെ കോളിച്ചിറയിൽ 30.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് 5ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് നിർവഹിക്കും.അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ മുഖ്യാതിഥിയാവും.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.വിജയകുമാരി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഗംഗ,ബ്ലോക്ക് സെക്രട്ടറി വീണ ബാബു,അസി.എക്സി.എൻജിനിയർ കെ.എൻ.രാധാമണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |