
മുടപുരം: കേരള ജനതയെ കൊള്ളയടിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി ബാലഗോപാൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തേരിമുക്കിൽ നിന്നും ആരംഭിച്ച് വാളക്കാട് ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു,ജനറൽ സെക്രട്ടറി വിജയകുമാർ,മുദാക്കൽ ഏരിയാ പ്രസിഡന്റ് ശിവപ്രസാദ്,സെക്രട്ടറി രത്നകുമാർ,വാർഡ് മെമ്പർ ലീലാമ്മ.ഷൈനി, വൈസ് പ്രസിഡന്റ് പൊയ്കമുക്ക് ജോയി,അനിൽകുമാർ ഊരുപൊയ്ക തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |