
മുടപുരം : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട എച്ച്.ഡി.പി.ഇ ചട്ടികളിൽ പച്ചക്കറി കൃഷി, ഇടവിള കൃഷി പ്രോത്സാഹനം,വാഴകൃഷി വികസനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആ.രജിത നിർവഹിച്ചു.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ ഹാറൂൺ.ഐ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ,വാർഡ് മെമ്പർമാരായ കടയറ ജയചന്ദ്രൻ,എൻ.രഘു,അനന്തകൃഷ്ണൻ നായർ .ജെ ,പി.പവനചന്ദ്രൻ,അനീഷ് .ജി.ജി എന്നിവർ പങ്കെടുത്തു.️
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |