
വെമ്പായം: വേറ്റിനാട് കാളിദാസ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ നാടിന് മാതൃകയാകുന്നു.അസോസിയേഷനിൽ വിളയിപ്പിച്ച പച്ചക്കറികളാണിന്ന് അസോസിയേഷന്റെ കീഴിലുള്ള ഓരോ കുടുംബവും ഉപയോഗിക്കുന്നത്. കൃഷിയിൽ മിച്ചം വരുന്നവ മാർക്കറ്റിലെത്തിക്കുന്നു. 108 കുടുംബങ്ങളിലായി 424 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. മറ്റു ജോലിക്ക് പോകുന്നവരും ഒഴിവ് സമയങ്ങളിൽ കൃഷിയിലേർപ്പെടുന്നു.അസോസിയേഷനിൽ ഏർപ്പെടുത്തിയിരിക്കുന്ന ആട് ഗ്രാമം പദ്ധതി പ്രകാരം വീട്ടമ്മമാർ ഉൾപ്പെടെയുളളവർ സ്വയവരുമാനം കണ്ടെത്തുന്നു. കോഴി, ആട് തുടങ്ങിയ കൃഷികളും അസോസിയേഷന്റെ നേതൃത്വത്തിൽ ചെയ്യുന്നു. അസോസിയേഷൻ പ്രസിഡന്റ് ഹരിലാലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |