വെള്ളറട: പകുതി വിലക്ക് സ്കൂട്ടറും തയ്യൽമെഷീനും വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ 34പേർ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആര്യങ്കോട് പൊലീസ് മൂന്നുകേസുകൾ രജിസ്റ്റർ ചെയ്തു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. മുഴുവൻപേരും ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയറ്റുള്ളതെന്ന് പൊലീസ് പറഞ്ഞു.വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായെത്താൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |