പോത്തൻകോട്: പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് പോത്തൻകോട് നിന്ന് മാത്രം ഒരു കോടിയിലേറെ രൂപ തട്ടിയതായി പരാതി.ഇതുമായി ബന്ധപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് വരെ 59 പരാതികൾ ലഭിച്ചു.
മംഗലപുരം പൊലീസ് സ്റ്റേഷനിൽ രണ്ടുപേരിൽ നിന്നായി 70,000 രൂപ തട്ടിയതായി പരാതി ലഭിച്ചിട്ടുണ്ട്.പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ദീപിക ചാരിറ്റബിൾ സൊസൈറ്റി എന്ന സ്ഥാപനം 62,000 രൂപ തട്ടിയെടുത്തുന്ന ആരോപിച്ച് കുളത്തൂർ സ്വദേശി ജെ.എസ്.ലിമി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ ഒരാളിൽ നിന്ന് 62,000 രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |