SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

കെ.എസ്.ചിത്രയ്‌ക്ക് പൂർണാ ഫൗണ്ടേഷൻ പുരസ്‌കാരം

k-s-chithra

വർക്കല: പൂർണാ എഡ്യുക്കേഷൻ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് ഗായിക കെ.എസ്.ചിത്ര അർഹയായി. 50,001 രൂപയും ഫലകവുമാണ് പുരസ്‌കാരം.ഡോ.എസ്.ജയപ്രകാശ്,ജി.പ്രിയദർശനൻ,ഡോ.എം.ജയരാജു എന്നിവരടങ്ങുന്ന ജൂറികമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 15ന് ഉച്ചയ്ക്ക് 3ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ സമ്മേളന ഉദ്ഘാടനവും പുരസ്‌കാരസമർപ്പണവും നിർവഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പി.കെ.സുകുമാരൻ, എം.ശ്യാമളാദേവി,എം.ജി.എം മോഡൽ സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ സജിത്ത് വിജയരാഘവൻ,ഡോ.എസ്.ജയപ്രകാശ്, വി.ഹരിദേവ് തുടങ്ങിയവർ സംസാരിക്കും. ഫൗണ്ടേഷൻ സെക്രട്ടറി എസ്.പൂജ സ്വാഗതവും എം.ജി.കെ പിള്ള നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL