SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 AM IST

ബഡ്‌സ് സ്കൂൾ മന്ദിര ഉദ്‌ഘാടനം

photo

നെടുമങ്ങാട് : നഗരസഭ ബഡ്സ് സ്കൂളിന് മന്ത്രി ജി.ആർ.അനിലിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയ സ്കൂൾ മന്ദിരത്തിന്റെയും ഫിസിയോതെറാപ്പി യൂണിറ്റിന്റെയും പ്രവർത്തനോദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ എസ്.രവിന്ദ്രൻ, മറ്റു സ്റ്റാൻഡിംഗ് കമ്മി റ്റി ചെയർമാൻമാരായ പി.ഹരികേശൻ നായർ,എസ്.അജിത,വസന്തകുമാരി.പി,വാർഡ് കൗൺസിലർമാർ, ബഡ്സ് സ്കൂൾ ജീവനക്കാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL