ബാലരാമപുരം: പൊലീസുകാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ രംഗത്ത്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായാണ് മൊഴി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം സുതാര്യമായി മുന്നോട്ടുപോകുന്നെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് നടപടികളിലേക്ക് കടക്കുമെന്നും നെയ്യാറ്റിൻകര ഡിവൈ.എസ്.പി പറഞ്ഞു. എന്നാൽ ഇക്കാര്യം പുറത്തുവിടാതെ പൊലീസ് രഹസ്യമാക്കുകയാണെന്നും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |