SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

മംഗലപുരത്ത് 15കാരനെ തട്ടിക്കൊണ്ടുപോയ സംഭവം നാലുപേർ അറസ്റ്റിൽ

pradikal

കഴക്കൂട്ടം: മംഗലപുരത്ത് 15കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത് സഹപാഠിയായ പെൺകുട്ടിയുമായുള്ള സൗഹൃദം മൂലമെന്ന് പൊലീസിന്റെ നിഗമനം.സംഭവത്തിൽ പ്രതികളായ നാലുപേരെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു.ചെമ്പകമംഗലം മാരണകുന്ന് സിന്ധുഭൈരി വീട്ടിൽ അശ്വനിദേവ് (ദേവൻ 20),വോങ്ങോട് കളിയിക്കൽ അജിത്ത്ഭവനിൽ അഭിരാജ്(20), ഇയാളുടെ സഹോദരൻ അഭിരാം (22), കുടവൂർ പ്ളാവിള വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ അശ്വനിദേവിന്റെ സുഹൃത്തുക്കളാണ് മറ്റുള്ളവർ. മുരുക്കുംപുഴ സ്വദേശി ആഷിഖിനെയാണ് (15) ഇവർ തട്ടിക്കൊണ്ടുപോയത്.

ആഷിഖിന്റെ സഹപാഠിയായ പെൺകുട്ടിയോട് കുറച്ചുനാൾ മുൻപ് അശ്വിനിദേവ് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. എന്നാൽ, പെൺകുട്ടി പ്രണയം നിരസിച്ചു. ഇത് പെൺകുട്ടി ആഷിഖുമായി സൗഹൃദത്തിലായതിനു ശേഷമാണെന്നാണ് അശ്വിനിദേവ് വിശ്വസിച്ചത്.

പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ഇയാൾ ആഷിഖിനെ വിലക്കിയെങ്കിലും നടന്നില്ല. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഇവർ 15കാരനെ ബൈക്കിൽ കയറ്റികൊണ്ടുപോയി ഒരു മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. എന്നിട്ടും ആഷിഖ് വഴങ്ങാത്തതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി മംഗലപുരം ഇടവിളാകത്തെ വീട്ടിൽ നിന്ന് അശ്വിനിയും സംഘവും കാറിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയത്. രാത്രി വൈകി കീഴാറ്റിങ്ങൽ ഭാഗത്തെ റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. സർക്കിൾ ഇൻസ്പെക്ടർ ഹേമന്ത് കുമാർ, എസ്.ഐ വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രണയാഭ്യർത്ഥന നിരസിച്ച ആറ്റിങ്ങൽ സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ അശ്വനിദേവ് ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. പ്രതികൾക്ക് ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.

ക്യാപ്ഷൻ: അറസ്റ്റിലായ പ്രതികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL