
തിരുവനന്തപുരം: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം അവിടെ നിന്നെടുത്ത് പണയം വയ്ക്കാമെന്ന് വിശ്വസിപ്പിച്ച് ജനറൽ ആശുപത്രിക്കു സമീപമുള്ള സ്വകാര്യ ഫിനാൻസിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കരമന മേലാറന്നൂർ സൗപർണ്ണികയിൽ സന്തോഷ് കുമാറിനെ(46) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 27നാണ് കേസിനാസ്പദ സംഭവം നടന്നത്. പണയ സ്വർണ്ണം എടുത്തുകൊണ്ടു വരാമെന്നു പറഞ്ഞ് കഴക്കൂട്ടം ഐ.സി.ഐ.സി.ഐ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കാണ് ഇയാൾ പണം മാറ്റിവാങ്ങിയത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇയാൾ പിടിയിലായത്. പേരൂർക്കട മുത്തൂറ്റ് ബാങ്കിൽ നിന്നും ഇതേപോലെ 9 ലക്ഷം കബളിപ്പിച്ച കേസിലും നിലവിൽ ഇയാൾ പ്രതിയാണ്.
വഞ്ചിയൂർ എസ്.എച്ച്.ഒ ഷെരീഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലക്സ്,മഹേഷ്, സി.പി.ഒ സുബിൻ പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |