
നെയ്യാറ്റിൻകര: കൂടില്ലാവീട് നവീകരണത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള. നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബിന്റെ 20-ാം വാർഷികവും പുരസ്കാരവിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡന്റ് അജി ബുധനൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എസ്.ശ്രീധരൻപിള്ളയെ ഗുരുപൂജ നടത്തി ആദരിച്ചു. സുവനീർ പ്രകാശനം ചലച്ചിത്രതാരം മധുപാൽ നിർവഹിച്ചു. പി.കെ.രാജ് മോഹൻ, എ.പി.ജിനൻ, അഡ്വ.രഞ്ജിത് ചന്ദ്രൻ, പ്രദീപ് മരുതാത്തൂർ, അഡ്വ.ജയചന്ദ്രൻ നായർ, സജിലാൽ നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |