SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

ബഡ്ജറ്റിൽ പ്രതീക്ഷയറ്റ് മത്സ്യത്തൊഴിലാളികൾ

പൂവാർ: മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ ബഡ്ജറ്റിൽ പാക്കേജില്ല. മത്സ്യസമ്പത്തിന്റെ കുറവ് നികത്താൻ മത്സ്യവരൾച്ചാ പാക്കേജ്,​ ഇന്ധനവില വർദ്ധനവിൽനിന്ന് രക്ഷപെടാൻ സബ്സിഡി എന്നിവ പാക്കേജിൽ ഇല്ല. ​ ഇൻഷ്വറൻസ് പദ്ധതി വിഹിതം പൂർണമായി അടയ്ക്കാനും പദ്ധതിയില്ല. മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും അതിജീവനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാതെയുള്ള പദ്ധതികൾക്ക് മാത്രമായി ബഡ്ജറ്റ് വിഹിതം മാറ്റുന്നത് മീൻപിടുത്ത സമൂഹത്തിന്റെ പേരിൽ നടത്തുന്ന വഞ്ചനയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് അടിമലത്തുറ ഡി. ക്രിസ്തുദാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL