
ബാലരാമപുരം: എരുത്താവൂർ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യക്കാവടി മഹോത്സവത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ബാലരാമപുരം മുത്താരമ്മൻക്ഷേത്രത്തിൽ നിന്നും രാവിലെ 9.30ഓടെ ആരംഭിച്ച കാവടിഘോഷയാത്രയിലും ആറുമുഖ വിഗ്രഹഎഴുന്നള്ളിപ്പിലും ഭക്തർ അണിചേർന്നു. പീലിക്കാവടി,പുഷ്പക്കാവടി,വേൽക്കാവടി തുടങ്ങി പാൽ,പനിനീർ,കളഭം,ഇളനീർ,തേൻ, മഞ്ഞൾ,തൈര് തുടങ്ങിയ കുംഭക്കാവടികളും ഉൾപ്പെടെ മുന്നൂറിൽപ്പരം കാവടികൾ ഘോഷയാത്രക്ക് അകമ്പടിയായി.
ഉത്സവത്തിന് സമാപ്തി കുറിച്ചുകൊണ്ട് ആറാട്ട് തലയൽ ശിവക്ഷേത്രത്തിലെ ആറാട്ട് കടവിൽ നടന്നു. കാവടിഘോഷയാത്ര കടന്നുപോകുന്ന വഴിയോരങ്ങളിൽ തട്ടനിവേദ്യമൊരുക്കി ഭക്തർ സുബ്രഹ്മണ്യസ്വാമിക്ക് സ്വീകരണം നൽകി. 12 മണിയോടെ കാവടി അഭിഷേകവും ആറാട്ടുകലശാഭിഷേകവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |