
മടവൂർ:മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.ബി.ജയലാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി.കവി മടവൂർ സുരേന്ദ്രൻ ഉപഹാര സമർപ്പണം നടത്തി.മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ.എസ്,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സൽ എസ്. ആർ,സ്കൂൾ മാനേജർ എസ്.അജൈന്ദ്ര കുമാർ,പ്രിൻസിപ്പൽ ജി.അനിൽകുമാർ, ഹെഡ്മിസ്ട്രസ് ഒ.ബി.കവിത,എം.പി.ടി.എ പ്രസിഡന്റ് അമ്പിളി രാജൻ,സ്റ്റാഫ് സെക്രട്ടറി അജൻ. ബി.പി,സ്കൂൾ ചെയർമാൻ രാഹുൽ.ആർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |