
പാലോട്: കർഷകർക്ക് പുത്തനറിവും ആദരവും നൽകി പാലോട് മേളയിൽ കർഷക സംഗമം.മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പെരിങ്ങമ്മല പാടശേഖരത്തിൽ ജൈവ കൃഷിയിലൂടെ അക്ഷരം സോഷ്യോ കൾച്ചറൽ സെന്റർ ഉത്പാദിപ്പിച്ച അരി പെരുന്തേൻമല എന്ന പേരിൽ മന്ത്രി പുറത്തിറക്കി. ക്ഷീരകർഷകർക്ക് പാൽ ക്യാനുകളും കലിത്തീറ്റയും വൃക്ഷ തൈകളും വിതരണം ചെയ്തു. സ്കൂൾ കുട്ടികൾക്കായി കാർഷിക പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.എം.റാസി, കൃഷിത്തോട്ടം സൂപ്രണ്ട് റീജ, ബനാന ഡവലപ്പ്മെന്റ് ഓഫീസർ ബീന, കൃഷി ഓഫീസർമാരായ ചന്ദന, സരിത മോൾ, മേള ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
മേളയിൽ ഇന്ന് രാവിലെ 10ന് നൈപുണ്യവികസനവും കരിയർ ഡവലപ്പ്മെന്റും സെമിനാർ എ.എസ്.ബിനുവിന്റെ അദ്ധ്യക്ഷതയിൽ വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് യുവജന സമ്മേളനം എ.എം.അൻസാരിയുടെ അദ്ധ്യക്ഷതയിൽ എ.എ.റഹിം എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 7ന് ശലഭോത്സവം, 7.30ന് സർഗബാല്യം. മേള നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |