SignIn
Kerala Kaumudi Online
Friday, 23 October 2026 11.45 AM IST

മണമ്പൂർ ഗവ.യു.പി സ്കൂൾ ശതാബ്ദി സമാപനം

ആറ്റിങ്ങൽ: മണമ്പൂർ ഗവ.യു.പി സ്കൂൾ ശതാബ്ദിയാഘോഷ സമാപന സമ്മേളനവും സ്മരണികാ പ്രകാശനവും 20 രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കും.മന്ത്രി ജി.ആർ.അനിൽ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ.അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും.ശതാബ്ദി സ്മൃതി സ്മരണിക കവി കെ.ജയകുമാർ എ.ഇ.ഒ പി.സജിക്ക് നൽകി പ്രകാശനം ചെയ്യും. അഡ്വ.വി.ജോയി എം.എൽ.എ,അഡ്വ.ബി.സത്യൻ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് അഡ്വ.സ്മിതാ സുന്ദരേശൻ,പി.ബീന,വി.പ്രിയദർശിനി,ലിസി വി.തമ്പി,വി.സുധീർ,ബി.ബൈജു,ജി.കുഞ്ഞുമോൾ,എൻ.ജയന്തി,നിമ്മി അനിരുദ്ധൻ എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ സി.ആർ.ഉഷ റിപ്പോർട്ട് വായിക്കും.ചെയർമാൻ എൻ.മണികണ്ഠൻ,രാജൻ.സി.ഐ,വി.തുളസീധരൻ പിള്ള എന്നിവർ സംസാരിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് സ്വാഗതവും ബി.രതീഷ് കുമാർ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL