
ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ യൂണിറ്റുകൾക്കുള്ള ലോഷൻ നിർമ്മാണ പരിശീലനം തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം വി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സുജി.എസ്.കെ,സാഗർ ഖാൻ.എ.എസ്,വിനയ്.എം.എസ്,സീനിയർ അസിസ്റ്റന്റുമാരായ ബിന്ദു.എൽ.എസ്,കലാ കരുണാകരൻ എന്നിവർ സംസാരിച്ചു. എച്ച്.എം. സുജിത്ത്.എസ് സ്വാഗതവും ക്ലബ് കൺവീനർ ആശ.എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |