
ആറ്റിങ്ങൽ: ഡയറ്റ് യു.പി.എസും ആറ്റിങ്ങൽ ബി.ആർ.സിയും ചേർന്ന് എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു.പത്രപ്രവർത്തകൻ ബിനു വേലായുധൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗീതാനായർ അദ്ധ്യക്ഷയായി. സ്കൂൾ ചുമതലയുള്ള വി.എസ്.സിന്ധു,അദ്ധ്യാപകരായ ജയകുമാർ,എസ്.ദീപ,ടി.അശ്വതി അശോകൻ എന്നിവർ പങ്കെടുത്തു.കുട്ടികളിലെ സാഹിത്യാഭിരുചി പോഷിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.കവിതാരചന, കഥാരചന, പുസ്തകാസ്വാദനം എന്നിവയിലാണ് പരിശീലനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |