SignIn
Kerala Kaumudi Online
Friday, 23 October 2026 9.55 AM IST

ആറ്റിങ്ങൽ കോളേജ് സുവർണ ജൂബിലിയാഘോഷം

attingal-college

ആറ്റിങ്ങൽ: സുവർണ ജൂബിലിയാഘോഷത്തിനൊരുങ്ങി ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്.1975 ആഗസ്റ്റ് 29നാണ് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ആരംഭിക്കുന്നത്. സർക്കാർ ജൂനിയർ കോളേജായിട്ടായിരുന്നു തുടക്കം. പ്രൊഫ.കെ.എം.കാസിം ആയിരുന്നു പ്രഥമ പ്രിൻസിപ്പൽ.അന്ന് 160 പ്രീഡിഗ്രി സീറ്റുകളുമായാണ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 5 ബിരുദ കോഴ്സുകളും,നാല് ബിരുദാനന്തര ബിരുദ കോഴ്സുകളുമുള്ള കോളേജ് പല വിഷയങ്ങളുടെ ഗവേഷണ കേന്ദ്രം കൂടിയാണ്.

സുവർണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം 18ന് മന്ത്രി പ്രൊഫ.ആർ.ബിന്ദു നിർവഹിക്കും.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പൂർവി വിദ്യാർത്ഥി സംഘടന നൊസ്റ്റാൾജിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL