തിരുവനന്തപുരം : ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയുടെ വ്യാപനം വൈവിദ്ധ്യമാർന്ന നൂതന തൊഴിൽ സംരഭകത്വങ്ങൾ സൃഷ്ടിക്കുമെന്നും അതുവഴി മികച്ച ശാസ്ത്ര മുന്നേറ്റം സാദ്ധ്യമാവുമെന്നും സംസ്ഥാന സർക്കാരിന്റെ കൈരളി അവാർഡ് ജേതാവ് ഡോ.ടി.എസ്.പ്രീത. ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ആർ.ശങ്കർ മെമ്മോറിയൽ സ്പെക്ട്രം സെമിനാർ സീരീസിന്റെ ഭാഗമായി ബോട്ടണി വിഭാഗം സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ് രാഖി അദ്ധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി പ്രൊഫ.എസ്.എസ് ഉഷ,സെമിനാർ കൺവീനർ ഡോ.കെ.ആർ.കവിത,അസിസ്റ്റന്റ് പ്രൊഫസർ എ.രശ്മി തുടങ്ങിയവർ സംസാരിച്ചു.അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.എസ്.രാജേശ്വരി,വി.വി.അമൃത,ഡോ.എം.ആര്യപ്രഭ,ഡോ.എം.ആർ ആര്യ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |