SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 AM IST

മാലിന്യ നിർമ്മാർജ്ജന ശില്പശാല

തിരുവനന്തപുരം: പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ "മാലിന്യരഹിത കേരളം: വഴികളും വെല്ലുവിളികളും" എന്ന വിഷയത്തിൽ ശില്പശാല നടത്തും.21നു രാവിലെ 10നു ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കുന്ന പരിപാടി മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ, ശുചിത്വ മിഷൻ ഡയറക്ടർ യു.വി.ജോസ് എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുക്കും. കെ.എൻ.ഷിബു, കെ.കെ.കൃഷ്ണകുമാർ, അജയകുമാർ വർമ്മ, സി.എൻ.മനോജ്, പി.എ.തങ്കച്ചൻ, ടി.കെ.സുജിത്ത് തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പരിഹാരത്തിന് വിവിധ വിഭാഗത്തിൽപ്പെട്ട ആളുകളുടെ അഭിപ്രായങ്ങൾ സമാഹരിക്കും. വിവരങ്ങൾക്ക് 9656834145

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL