തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സ്നേഹസംഗമം 19ന് രാവിലെ 11ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ നന്തൻകോട് സുമംഗലി കല്യാണ മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ആർ.ഷാജി ശർമ്മ,വൈസ് ചെയർമാൻ ടി.ചന്ദ്രൻ, ജനറൽ കൺവീനർ ആനയറ ചന്ദ്രൻ,ജോയിന്റ് കൺവീനർ കെ.മുരളീധരൻ നായർ,പ്രിയദർശന കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സരസ്വതി സമ്മാൻ ജേതാവ് പ്രഭാവർമ്മ. ഒ.എൻ.വി അവാർഡ് ജേതാവ് മധുസൂദനൻ നായർ എന്നിവരെ ആദരിക്കുമെന്നും ഇവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |