SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

വനിതാ മാദ്ധ്യമ പ്രവർത്തക കോൺക്ലേവ് ഇന്ന്

തിരുവനന്തപുരം:പി.ആർ.‌ഡി രാജ്യത്തെ പ്രമുഖ വനിതാ മാദ്ധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാദ്ധ്യമ പ്രവർത്തക കോൺക്ലേവ് ഇന്ന് രാവിലെ 11.30ന് മാസ്‌കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും.മേയർ ആര്യാരാജേന്ദ്രനും മാദ്ധ്യമ പ്രവർത്തക മായശർമ്മയും മുഖ്യപ്രഭാഷണം നടത്തും.കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു,കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് റെജി കെ.പി,ജില്ലാ സെക്രട്ടറി അനുപമ.ജി.നായർ,പി.ആർ.ഡി സെക്രട്ടറി എസ്.ഹരികിഷോർ,ഡയറക്ടർ ടി.വി.സുഭാഷ് എന്നിവർ സംസാരിക്കും. ഉദ്ഘാടനത്തിനു ശേഷം ടാഗോർ തിയേറ്ററിലാണ് പാനൽ ചർച്ചകളും സെഷനുകളും നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL