വക്കം:കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ തിരികെ 2002 വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. അദ്ധ്യാപകരെ ആദരിക്കൽ, നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് വിതരണം എന്നിവ നടന്നു. തൊപ്പിച്ചന്ത ഇന്ദിര റിജൻസി ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ പൂർവ വിദ്യാർത്ഥിയും പ്രവാസിയുമായ എ.അനസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. മുൻ ഹെഡ്മിസ്ട്രസ് സുധർമ്മിണി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ സജിത എസ്.നായർ, സുരേഷ് കുമാർ, വിജയകുമാർ, ശോഭ.എസ്.കെ,റസൂൽ ഷാൻ, ഗോപാലൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിന് 25,000 രൂപ ഹെഡ്മിസ്ട്രസ് സജിത എസ്.നായർക്ക് കൈമാറി.സുമിതാ ഷാജി സ്വാഗതവും നിതിൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |