
കഴക്കൂട്ടം: കേന്ദ്ര ബഡ്ജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ ആരംഭിച്ചു. അഞ്ചുദിവസങ്ങളിലായാണ് കാൽനട ജാഥ പര്യടനം സംഘടിപ്പിക്കുന്നത്. പോത്തൻകോട് ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എൻജി കവിരാജൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ആർ.രാമു,ഏരിയാ സെക്രട്ടറി എം.ജലീൽ,അഡ്വ.എൻ.സായികുമാർ,വേങ്ങോട് മധു, പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ,രാധദേവി,എം.പ്രവീൺ,അഡ്വ.എം.യാസിർ,ലോക്കൽ സെക്രട്ടറി സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം. ജലീൽ ക്യാപ്റ്റനും അഡ്വ.എൻ. സായികുമാർ മാനേജരുമായ ജാഥ ബുധൻ അയിരൂപ്പാറ,പ്ലാമൂട്,പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ,വാവറമ്പലം മഞ്ഞമലവഴി വേങ്ങോട് സമാപിക്കും.വ്യാഴാഴ്ച സൊസൈറ്റി ജംഗ്ഷൻ,പതിനാറാംകല്ല്,തോന്നയ്ക്കൽ, മംഗലപുരം,മുരുക്കുംപുഴ വഴി കോട്ടറക്കരി സമാപിക്കും.വെള്ളിയാഴ്ച നാലുമുക്ക്,മൂന്നുമുക്ക്,മുട്ടപ്പലം,കോളിച്ചിറ,കാറ്റാടിമുക്ക് വഴി പെരുങ്ങുഴിയിൽ സമാപിക്കും. ശനിയാഴ്ച ശാന്തിപുരം,ചിന്ത,ചാന്നാങ്കര,പടിഞ്ഞാറ്റുമുക്ക്,മേനംകുളം വഴി തുമ്പയിൽ സമാപിക്കും. ഞായറാഴ്ച അണ്ടൂർക്കോണം,പായ്ച്ചിറ,ആലുംമൂട്,കണിയാപുരം,കരിച്ചാറ വഴി സി.ആർ.പിയിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |