SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

മടവൂരിൽ ക്യാൻസർ നിർണയ ക്യാമ്പ്

arogyacampainumayi

മടവൂർ: ക്യാൻസർ നിർണയ ക്യാമ്പയിനുമായി മടവൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. ഗ്രാമീണരുടെ വീട്ടിലെത്തിയാണ് ക്യാൻസർരോഗ നിർണയക്യാമ്പയിൻ പ്രവർത്തനം നടത്തുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരുടെയും കുടുംബശ്രീ,അയൽക്കൂട്ടം,ആശാവർക്കർമാർ തുടങ്ങിയവരുടേയും സംഘം ബോധവത്കരണം,സ്ക്രീനിംഗ്, സാമ്പിൾ ശേഖരണം തുടങ്ങിയവ വളരെവേഗം പൂർത്തിയാക്കിവരുന്നു. ഇതിനകം അഞ്ച് വാർഡുകളിൽനിന്നായി നൂറിൽപ്പരം പാപ് മിയർ സാമ്പിളുകൾ ശേഖരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ പ്രത്യേക ഭരണസമിതിയോഗം വിളിച്ചുചേർത്തു. ആദ്യഘട്ടത്തിൽ സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ക്യാമ്പയിൻ മാർച്ച് 8ന് അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL