
മലയിൻകീഴ് : പരിശുദ്ധവും പരിപാവനുമായ പുണ്യ റംസാനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ പുറത്തിറക്കിയ പ്രത്യേക ബ്രോഷറിന്റെ പ്രകാശനം ഐ.എം.എ.മുൻ പ്രസിഡന്റും അനന്തപുരി ഹോസ്പിറ്റലിന്റെ ചെയർമാനുമായ ഡോ.മാർത്താണ്ഡപിള്ള നിർവഹിച്ചു.വിളപ്പിൽശാല പ്രസ് സെന്ററിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു.പ്രേംനസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ ,പനച്ചമൂട് ഷാജഹാൻ, സെന്റർ ഭാരവാഹികളായ എം.കെ.അഷ്റഫ്,പന്നിത്തടം കരീം,നാസർ കൊച്ചി,സുധീർ അസീസ് മട്ടാഞ്ചേരി,കലാപ്രേമി മാഹീൻ,എസ്.കമാലുദീൻ,ബീമാപള്ളി ഗുലാബ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |