കുഴിത്തുറ: മഞ്ഞാലുമൂട്ടിൽ കഞ്ചാവുമായി 4 പേരെ പ്രത്യേക സംഘം പിടികൂടി. ചെറുവലൂർ, ദേവികോട് സ്വദേശി രാജന്റെ മകൻ സലീം രാജ് (26),പനച്ചമൂട്, തേങ്ങാപ്പാറ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ അബ്ദുൽ ഷമി(40), ചെറുവല്ലൂർ, ദേവികോട് സ്വദേശി അനിൽകുമാറിന്റെ മകൻ അനീഷ്(28),ലിബിൻ (29) എന്നിവരാണ് പിടിയിലായത്.ഇന്നലെയായിരുന്നു സംഭവം.ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള എസ്.ഐ സതീഷ് നാരായണന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ രണ്ട് ബൈക്കുകളിലായിട്ട് മഞ്ഞാലുമൂട്ടിൽ കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് പിടിയിലായത്. പ്രതികളുടെ കൈവശത്തുനിന്ന് രണ്ട് കിലോ കഞ്ചാവും, രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. അരുമന പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |