SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

കുറ്റിച്ചലിൽ സ്കൂളിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കുറ്റിച്ചൽ: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി എബ്രഹാം ബെൻസൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. എബ്രഹാം ബെൻസൺ മോഡൽ പരീക്ഷയെഴുതാനുള്ള അവസരം നിഷേധിക്കുമെന്ന നിരാശയിലാണ് ആത്മഹത്യചെയ്തതെന്ന കുടുംബത്തിന്റെ ആരോപണമാണ് പ്രധാനമായും അന്വേഷിക്കുക. പ്രോജക്ട് റിപ്പോർട്ട് സീൽ പതിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലർക്ക് സനലുമായി വാക്കേറ്റമുണ്ടായെന്നതും ഇപ്പോൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെയും ചില അദ്ധ്യാപകരുടെയും പേരിൽ ഉന്നയിക്കുന്ന പുതിയ ആരോപണങ്ങളും പൊലീസ് സമഗ്രമായി അന്വേഷിക്കും. സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർ എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പരീക്ഷ നടക്കുന്നതിനാൽ മൊഴിയെടുക്കലും അന്വേഷണവും വൈകുന്നുണ്ട്.

ഇതിനിടയിൽ എബ്രഹാം ബെൻസണിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളെപ്പറ്റി അന്വേഷണവും പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. മരണത്തിന് ദിവസങ്ങൾക്കു മുമ്പ് ഇസ്റ്റാഗ്രാമിൽ പോസ്റ്റുകളുണ്ട്. ഇത് എപ്പോഴാണ് പോസ്റ്റ് ചെയ്തതെന്നതിനെ സംബന്ധിച്ച് സൈബർ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് കാട്ടാക്കട എസ്.എച്ച്.ഒ മൃദുൽ കുമാർ അറിയിച്ചു.

ഇതിനിടയിൽ ബാലാവകാശ കമ്മിഷൻ സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. മരണത്തിന് പങ്കെടുക്കാത്ത അദ്ധ്യാപകർ കുട്ടിയുടെ വീട്ടിൽ പോകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് കുട്ടിയുടെ മരണദിവസം തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വി.എച്ച്.എസ്.ഇ കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ,സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ലർക്ക് സനലിനെ അന്വേഷണവിധേയമായി സ‌സ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനു ശേഷം ക്ലർക്കിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ക്ലർക്കിനെ പ്രതിയാക്കാൻ പറ്റിയതരത്തിൽ ശക്തമായ മൊഴികളോ തെളുവുകളോ ഇതേവരെ പൊലീസിന് ലഭിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL