ഏഴുവിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു
കഴക്കൂട്ടം: കാര്യവട്ടം ഗവ.കോളേജിൽ റാഗിംഗ് അതിക്രൂരമല്ലെന്ന് വിലയിരുത്തി പൊലീസ്. സംഭവത്തിൽ ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത ഏഴുപേരെ കുറച്ചുനേരത്തിനുള്ളിൽ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
റാഗിംഗ് നടന്നതായുള്ള ആന്റി റാഗിംഗ് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ഏഴു വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളേ വിദ്യാർത്ഥികൾ ചെയ്തിട്ടുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സീനിയർ വിദ്യാർത്ഥികളായ വേലു,പ്രിൻസ്,അനന്തൻ,പാർത്ഥൻ,അലൻ,ശ്രാവൺ,സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. റാഗിംഗിന് ഇരയായ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥികളായ ബിൻസ് ജോസിന്റെ പരാതിയിലാണ് നടപടി. ആന്റി റാഗിംഗ് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നടപടിയും.
പൊലീസ് നടപടിയിലും പ്രതിഷേധം
ക്രൂരമായ റാഗിംഗ് നടന്നിട്ടും പ്രതികൾക്കെതിരെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തിൽ വിട്ടതിലും പ്രതിഷേധമാണ് ഉയരുന്നത്.ബിൻസിനെ പിടിച്ചുകൊണ്ടു യൂണിറ്റ് റൂമിൽ കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ഷർട്ട് വലിച്ചുകീറി മുട്ടുകാലിൽ നിറുത്തി മുതുകിലും ചെകിട്ടത്തും അടിച്ചു. തറയിൽ വീണ ബിൻസിനെ വീണ്ടും മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ തുപ്പിയ ശേഷം കുപ്പിവെള്ളം നൽകിയതായും ബിൻസിന്റെ.റാഗിംഗാണെന്ന് കോളേജ് അധികൃതർ തന്നെ സ്ഥിരീകരിച്ചിട്ടും പൊലീസ് വകുപ്പുകൾ ദുർബലമായതിലും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |