SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

d

ശംഖുംമുഖം: ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. ആകാശത്ത് ചന്ദ്രക്കല കാണുന്നതോടെ മാർച്ച് ആദ്യദിനങ്ങളിൽ തന്നെ നോമ്പ് കാലം ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിശ്വാസികൾ പള്ളികളും വീടുകളും വൃത്തിയാക്കിത്തുടങ്ങി. പാതിരാത്രി വരെ നീണ്ടുനിൽക്കുന്ന നിസ്കാരവും പുലർച്ചേ പള്ളികളിൽ നിന്നുള്ള ഖുർ-ആൻ പാരായണവും ഇഫ്താർ സംഗമങ്ങളുമെല്ലാമാണ് വിശേഷക്കാഴ്ച്ചകൾ. മഴക്കാലം അകലെയായതിനാൽ ഇത്തവണ കനത്ത ചൂടിലായിരിക്കും നോമ്പ് കാലം. റമദാൻ മാസപ്പിറവി സംബന്ധിച്ച് പണ്ഡിതൻമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നായിരിക്കും തീരുമാനമെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL