SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

തലസ്ഥാനത്തെ സംഗീതസാന്ദ്രമാക്കി 'അളിയൻസ്' ആഘോഷപരിപാടി

തിരുവനന്തപുരം: കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ 'അളിയൻസ് 1000 എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെയും കൗമുദി ടി.വിയുടെ 11-ാം വാർഷികത്തിന്റെയും ഭാഗമായി നടന്ന ആഘോഷപരിപാടികൾ സദസിനെ ഇളക്കിമറിച്ചു.

കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന നൃത്ത-സംഗീത പരിപാടികൾക്ക് നിലയ്ക്കാത്ത കരഘോഷമുയർന്നു. ചെറുചുവടു വച്ചും താളമടിച്ചും പിന്നണി ഗായിക മൃദുല വാര്യരും സംഘവും പാടിയപ്പോൾ സദസ് നിറകൈയടി നൽകി. രാവണപ്രഭുവിലെ 'പൊട്ടുകുത്തെടി...പുടവ ചുറ്റെടി..' എന്ന പാട്ടിന് പ്രായഭേദമെന്യേ സദസ് നൃത്തം ചെയ്തു. കുട്ടികൾ സദസിന്റെ മുന്നിലെത്തിയതോടെ വേദിയിലെ ഗായകർക്കും ആവേശമായി. അഴകിയ രാവണൻ എന്ന ചിത്രത്തിലെ 'വെണ്ണിലാ ചന്ദനക്കിണ്ണം' എന്ന ഗാനം മൊബൈൽ ഫോണിൽ വെളിച്ചം തെളിച്ച് സദസ് ആസ്വദിച്ചു.

നക്ഷത്ര ഡാൻസ് അക്കാഡമിയുടെ രംഗപൂജ എന്ന നൃത്താവിഷ്കാരത്തോടെയാണ് പരിപാടി ആരംഭിച്ചത്. നക്ഷത്രയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങൾക്ക് വലിയ സ്വീകാര്യതയായിരുന്നു സദസ് നൽകിയത്. മലയാളികളെ ആഴത്തിൽ സ്പർശിച്ച അളിയൻസ് സീരിയലിലെ കഥാപാത്രങ്ങൾ അവതരിപ്പിച്ച സ്കിറ്റ്, കൗമുദി ടി.വിയിലെ ഓ മൈ ഗോഡ് ഷോയുടെ സംഘത്തിന്റെ ഹ്രസ്വ സ്കിറ്റ് എന്നിവ കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പരിപാടിക്ക് ശേഷം താരങ്ങളെ കണ്ട് സെൽഫിയെടുക്കാനും ആളുകൾ തിടുക്കം കൂട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL