തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ കർഷക സമരത്തിനിടെ സൂര്യാഘാതം ഏറ്റ നേതാവിനെ പൊലീസ് ആശുപത്രിയിലാക്കി.കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്.ഹഫീസ് ആണ് സൂര്യാഘാതത്തെ തുടർന്ന് സമരത്തിനിടെ കുഴഞ്ഞു വീണത്.കന്റോൺമെന്റ് പൊലീസ് ആംബുലൻസ് ഏർപ്പാടാക്കി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനയിൽ രക്തസമ്മർദ്ദം കുറഞ്ഞതാണെന്ന് കണ്ടെത്തി.പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചെങ്കിലും വീട്ടിലെത്തിയ ശേഷമാണ് സൂര്യാഘാതത്തിന്റെ പാടുകൾ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രി നിന്നും ചികിത്സ നേടി വീട്ടിൽ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |