
പൂവാർ: മാരകായുധമുപയോഗിച്ച് കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരുപുറം പുത്തൻകട താന്നിനിന്ന പുത്തൻവീട് ലക്ഷ്മിഭവനിൽ രമേഷ് (40) നെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം കിഴക്കരിക് പുത്തൻ വീട്ടിൽ ബേബിമോൻ (46) നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ ബേബിമോൻ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 4ന് രാത്രിയിലായിരുന്നു സംഭവം.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം പൊലീസ് ഇൻസ്പക്ടർ മിഥുൻ,ഉദ്യോഗസ്ഥരായ റോയി, വിമൽകുമാർ, വിഷ്ണു,വിജയ് വിനോദ്,ശരൺ,സജീഷ്,ഗിരിഷ് എന്നിവർ ചേർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നുമാണ് രമേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |