SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

പകുതിവില തട്ടിപ്പ് വിതുരയിലും: 6.5 ലക്ഷം തട്ടിയതായി പരാതി

വിതുര: പകുതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്നു പറഞ്ഞ് വിതുര മേഖലയിലെ നിരവധിപേരിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ 11 പേരിൽ നിന്ന് 6,52000 രൂപ വാങ്ങിയതായാണ് വിതുര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

തൊളിക്കോട് പതിനെട്ടാംകല്ല് കേന്ദ്രമായി പ്രവർത്തിക്കുന്ന വെള്ളനാട് ബ്ലോക്ക് സീഡ്സ് എന്ന സൊസൈറ്റിയിലെ ജീവനക്കാരായ 11 പേരിൽനിന്നാണ് പാതിവിലയ്ക്ക് സ്കൂട്ടറും, കുറഞ്ഞവിലയ്ക്ക് ഹോംഅപ്ളയൻസുകളും നൽകാമെന്നു പറഞ്ഞ് പണം തട്ടിയെടുത്തത്. വെള്ളനാട് ബ്ലോക്ക് സീഡ് സെക്രട്ടറി ശ്രീകണ്ഠൻനായർ,തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി അനന്തുകൃഷ്ണൻ,ആറ്റിങ്ങൽ സായിഗ്രാം ചെയർമാൻ ആനന്ദകുമാർ എന്നിവരടക്കമുള്ള 14 പേരെ പ്രതിയാക്കി വിതുര പൊലീസിൽ പരാതി നൽകി.

ഇതുകൂടാതെ വിതുര മേഖലയിലെ മറ്റ് ചിലരിൽനിന്നും പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്നുപറഞ്ഞ് പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. മിക്കവരും വിവരം പുറത്ത് പറഞ്ഞിട്ടില്ല. തട്ടിപ്പിന് വിവിധ രാഷ്ട്രീയനേതാക്കളെയും, ഉന്നതൻമാരെയും ഉപയോഗപ്പെടുത്തിയതായാണ് വിവരം. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് വിതുര എസ്.എച്ച്.ഒ പ്രദീപ്കുമാറും,എസ്.ഐ മുഹമ്മദ് മുഹ്സിനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL