
ആറ്റിങ്ങൽ: മണമ്പൂർ ഗവ.യു.പി. സ്കൂൾ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനവും ശതാബ്ദിസ്മൃതി സ്മരണിക പ്രകാശനവും മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.സ്മരണിക വി. സുധീർ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഉഷ.സി.ആർ. റിപ്പോർട്ട് വായിച്ചു. ഒ.എസ്.അംബിക എം.എൽ.എ,കവി മണമ്പൂർ രാജൻബാബു,എൻ. മണികണ്ഠൻ, കുഞ്ഞുമോൾ,നിമ്മി അനിരുദ്ധൻ,രാജൻ സി.ഐ,ആർ.രഞ്ചു,വി.തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. അഖില കേരള സാഹിത്യമത്സര വിജയികളായ വിജേന്ദ്രലാൽ വിദ്യാധരൻ,വിംസി.പി.കെ. മൂത്തകുന്നം എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. എം.പാർത്ഥസാരഥിയുടെ സംവിധാനത്തിൽ വിദ്യാർത്ഥികൾ മറുമരുന്ന് എന്ന നാടകം അവതരിപ്പിച്ചു. പഞ്ചായത്തദ്ധ്യക്ഷൻ എ.നഹാസ് സ്വാഗതവും ബി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |